കുമ്പള ഉപജില്ലാ സ്കൂള്‍ കലോത്സവം സംഘടക സമിതി യോഗം നടത്തി


ബദിയടുക്ക: കുമ്പള ഉപജില്ലാ സ്കൂൾ കലാമേള സംഘാടക സമിതി രൂപീകരണ യോഗം  ബദിയടുക്ക നവജീവൻ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. 
 കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളും സർഗ്ഗാത്മകതയും വെളിപ്പെടുത്തുന്നതിനുള്ള മികച്ച വേദിയാണ് സ്കൂൾ കലാമേളകളെന്ന് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കളം പറഞ്ഞു.
   കലയും സാഹിത്യവും വിദ്യാർത്ഥികളുടെ സമഗ്രമായ വികാസത്തിന് പൂരകമാകുന്നു, ഇത്തവണത്തെ ഉപജില്ലാ കലാമേള ഗംഭീരവും മാതൃകാപരവുമായ രീതിയിൽ സംഘടിപ്പിക്കാൻ ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ കൈകോർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 
 ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ഡി. ശങ്കര  അധ്യക്ഷത വഹിച്ചു. 
ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വസന്ത് അജക്കോട്, എൺമകജെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കുസുമാവതി, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അശ്വിനി കെ.എം., കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എസ്. മൊയ്തു , ബദിയഡ്ക ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഹമീദ് കെടഞ്ചി, അവിനാഷ് റൈ, , ജില്ലാ പഞ്ചായത്ത് അംഗം രാമപ്പ മഞ്ചേശ്വരം, പഞ്ചായത്ത് അംഗങ്ങളായ ഗംഗാധര ഗോളിയടുക്ക, ശ്യാമപ്രസാദ് മാന്യ, മധുസൂദൻ കങ്കില, ശ്യാമപ്രസാദ് സരളി, സുധാകർ, വിദ്യാ, സരളി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അൻവർ ഓസോൺ, ശ്രീകാന്ത്, ആനന്ദ് കെ.മവ്വാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അശോക്,  പ്രഭാകരൻ നായർ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
കുമ്പള ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ 26, 27 തീയതികളിൽ സ്റ്റേജിതര മത്സരങ്ങൾക്കും, നവംബർ 2, 3, 4 തീയതികളിൽ ഓൺ സ്റ്റേജ് മത്സരങ്ങൾക്കും നടക്കും. ആകെ 12 സ്റ്റേജുകൾ നിർമ്മിക്കും.



 

Post a Comment

Previous Post Next Post